മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി . നിലവിലെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു . മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് ആണെന്ന കാര്യം പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു .
അന്വേഷണത്തെ വിമര്‍ശിച്ച കോടതി ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി . ദുരൂഹതകള്‍ ഏറെയാണ് ; രാജ്യം വിട്ടുപോയവര്‍ എങ്ങോട്ട് പോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല . മനുഷ്യക്കടത്തിന്റെ പേരില്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോരുന്നുണ്ടോയെന്നുപോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു .
എന്നാല്‍ രാജ്യംവിട്ടു പോയവര്‍ എവിടേയ്ക്കാണ് പോയതെന്ന സൂചനയുണ്ടെന്നും പ്രതികള്‍ക്ക്മേല്‍ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .
ചെന്നൈ തിരുവള്ളൂരില്‍ നിന്നും കേസിലെ പ്രധാന പ്രതിയായ സെല്‍വനടക്കം ആറുപേരെ പോലീസ് പിടികൂടിയിട്ടുണ്ട് .
അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നും . സംഘത്തില്‍ തന്റെ നാല് മക്കള്‍ ഉള്‍പ്പടെ നൂറിലേറെ പേര് ഉണ്ടെന്നും സെല്വന് മൊഴി നല്‍കിയതായിട്ടാണ് വിവരം . കടത്താനുള്ള ബോട്ട് സംഘടിപ്പിച്ചതും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തില്‍ ആണെന്നും സെല്വന് നല്കിയ മൊഴിയിലുണ്ട് .
Discussion about this post