ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. ഏപ്രില്‍ 4 വരെ പത്രികകള്‍ സ്വീകരിക്കും. നാളെ മുതല്‍ പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മപരിശോധന. എട്ട് വരെ പത്രിക പിന്‍വലിക്കാം. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. അന്ന് അന്തിമ പോരാട്ടചിത്രം വ്യക്തമാകും.
പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും. ഏപ്രില്‍ 21ന് പ്രചാരണം അവസാനിക്കും. 22ന് പോളിങ് സാമഗ്രികളുടെ വിതരണം. വരണാധികാരിയായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് പത്രിക നല്‍കേണ്ടത്.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം
Discussion about this post