ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണ നല്‍കും. മറ്റു മണ്ഡലങ്ങളിലെ കാര്യം പിന്നിട് തീരുമാനിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലെത്തി കെ സുരേന്ദ്രന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
പി സി ജോര്‍ജിന്റെ പിന്തുണ തേടിയാണ് സുരേന്ദ്രന് എംഎല്‍എയുടെ വീട്ടിലെത്തിയത്. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ മുന്നണി പ്രവേശം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായും റിപ്പോര്‍ട്ടുകളുണ്ട്.
പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും ബിജെപി കേന്ദ്രനേതാക്കളുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും വാര്‍ത്തകളുണ്ട്.
Discussion about this post