പാലക്കാട് : കുന്നത്തൂര്‍മേട്ടിലെ പാറക്കുളം നികത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി. കുളം നികത്തുന്നതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.വേനല്‍ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് പൊതു പ്രവര്‍ത്തകനുമായ രതീഷ് ഗോപാലന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുളം നികത്താന്‍ തുടങ്ങിയതോടെ കുന്നത്തൂര്മേടിലെയും, പരിസരപ്രദേശങ്ങളിലെയും കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് വെള്ളം വറ്റിയിരുന്നു. തങ്ങളുടെ കുടിവെള്ള സ്ത്രോതസ്സ് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കളക്ടറുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുന്നത്തൂര്‍മേട് പ്രദേശത്തെ പ്രധാന ശുദ്ധജലസംഭരണി ആയ പാറക്കുളം ഈവിധം മാലിന്യങ്ങള്‍ ഉപയോഗിച്ചു നികത്തുന്നത് പകര്‍ച്ചവ്യാധികളടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഓരോ ദിവസവും 25 ഓളം ടിപ്പര്‍ ലോറികളും, ജെസിബികളും ഉപയോഗിച്ച് ദ്രുതഗതിയിലായിരുന്നു കുളം നികത്തല്‍ നടക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുനിസിപ്പല്‍ സെക്രട്ടറി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ കുളം നികത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് പരാതി കൊടുത്തിരുന്നെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. കുളത്തിന്റെ ഉടമകളും, പാലക്കാട് മുനിസിപ്പാലിറ്റിയും, റവന്യു വകുപ്പും ആണ് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍
Discussion about this post