270 വോട്ടര്‍ ഐഡിയുമായി പൊലീസ് ഏഴ് ഡിഎംകെ പ്രവര്‍ത്തകരെ പിടികൂടി. ചെന്നൈ മേടവാക്കത്ത് തമിഴ്നാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറില്‍ നിന്ന് തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയത്.ഡിഎംകെ വാര്‍ഡ് സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളാണ് പിടിയിലായത്.
അതേ സമയം കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഡിഎംകെ നേതാവിന്റെ ഗോഡൗണില്‍ നിന്നും 11.53 കോടി പിടിച്ചെടുത്തതും വലിയ വിവാദമായിരുന്നു..ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്.
നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളാണ് കണ്ടെടുത്തത്. കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കുന്നതിനായി സൂക്ഷിച്ച പണമാണ് ഇതെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിലുടനീളം ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വരികയായിരുന്നു. ദുരൈ മുരുഗന്റെ പിഎ അസ്കര്‍ അലി, ഡിഎംകെ പ്രവര്ത്തകന് പെരുമാള്‍ എന്നിവരുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
Discussion about this post