ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്കി.
ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. ഗൗരവപരമായ വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തതെന്ന് ആരാഞ്ഞ കോടതി ബ്ലൂവെയില്‍ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.
ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണു ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചത്. സ്വകാര്യത മുന്‍നിര്‍ത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്ടോക്കിനു നിരോധനമേര്‍പ്പെടുത്തിയതു പോലെ ഇന്ത്യയിലും നിരോധനം കൊണ്ടു വരണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
Discussion about this post