ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പി.എസ്.സി നല്‍കിയ ചോദ്യം വിവാദത്തില്‍.
‘2018 സെപ്റ്റംബർ 28-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല ക്ഷേത്രത്തിൽ ആദ്യം പ്രവേശിച്ച 10-50 വയസ്സിനിടയിലുള്ള വനിതകൾ ആര്?എന്നായിരുന്നു ചോദ്യം.
സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് വിവാദ ചോദ്യം വന്നത്.
ഓപ്ഷനുകള്‍ ഇതൊക്കെയായിരുന്നു. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുര്‍ഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ ദേവാര്‍ച്ചന പാര്‍വതി. ശരിയുത്തരം ബിന്ദുവും കനക ദുര്‍ഗയുമാണെന്ന് പിഎസ്‌സിയുടെ വെബ്‌സൈറ്റിലുള്ള ഉത്തര സൂചികയില്‍ നല്‍കിയിട്ടുണ്ട്.
ഇതിനെതിരെ പന്തളം കൊട്ടാരം അടക്കമുള്ള ഒരുവിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുകയാണെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണിതെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു. സംഭവത്തില്‍ പി.എസ്.സി അംഗങ്ങള്‍ക്കിടയിലും അതൃപ്തി പുകയുന്നുണ്ടെന്നാണ് വിവരം. വിഷയം തിങ്കളാഴ്ച പി.എസ്.സി യോഗത്തില്‍ ഉന്നയിക്കും
Discussion about this post