∙വിഡിയോ മേക്കിങ് ആപ്ലിക്കേഷനായ ‘ടിക് ടോക്’ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി. ഈ ആവശ്യമുന്നയിച്ച ഹര്‍ജി കോടതി തള്ളി. അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കില്ലെന്നും സമയമാകുമ്പോള്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വിഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തണം എന്നായിരുന്നു ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വിധിച്ചത്. സംസ്കാരത്തനിമയെ നശിപ്പിക്കുന്നുവെന്നും അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ ടിക് ടോകിനെതിരെ പൊതുതാത്പര്യ ഹര്‍ജിയെത്തിയത്
Discussion about this post