രാജ്യത്തെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഹര്‍ജി. സുപ്രീം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് ഹര്‍ജിക്ക് പിന്നില്‍.
ജനപ്രാതിനിധ്യനിയമം 29സി വകുപ്പ് അനുസരിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കേണ്ടതുണ്ടെന്നും ഇത് അവയുടെ പൊതുസ്വഭാവത്തെ കാണിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥലം അനുവദിക്കുന്നുണ്ട്. ദൂരദര്‍ശനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം അനുവദിക്കുന്നുണ്ട്. പൊതുഖജനാവില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി കോടിക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ ചിലവഴിക്കുന്നത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Discussion about this post