നിലമ്പൂരില്‍ ആദിവാസികളോട് വോട്ട് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകളുടെ ആഹ്വാനം. ഇക്കാര്യം സൂചിപ്പിച്ചുള്ള കത്തിന്റെ പകര്‍പ്പ് നിലമ്പൂര്‍ പ്രസ് ക്ലബ്ബിലെത്തി. ആദിവാസികളെ മര്‍ദ്ദിച്ച് ഭരിക്കുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ എന്തിന് താങ്ങിനിര്‍ത്തണമെന്നാണ് കത്തില്‍ ചോദിക്കുന്നത്. പകരം രണോത്സുക പോരാട്ടത്തിന് ഇറങ്ങണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.
നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നിരിക്കുന്നത്.വയനാട്ടിലും മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഇറക്കിയിരുന്നു.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് കര്‍ഷകരോടുള്ള ആഹ്വാനമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
Discussion about this post