ഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് ആരോപണം ഉയര്‍ന്ന രേഖകള്‍ റഫാല്‍ കേസില്‍ പരിഗണിക്കാമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുടേതാണ് വിധി.
പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും. തുറന്നകോടതിയിലായിരിക്കും പുന: പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിതിനെ തുടര്‍ന്ന് കേസ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മോഷണം പോയ രേഖകള്‍ പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ റാഫേല്‍ കരാര്‍ സുതാര്യമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്ഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.
Discussion about this post