കോഴിക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.
കിരാതമായ ഭരണകൂട നടപടികളിലൂടെ വിശ്വാസസമൂഹത്തെ വേട്ടയാടിയ ധാര്‍ഷ്ട്യത്തിന് ജനകീയ തിരിച്ചടി നേരിടാന്‍ പോകുന്നുവെന്ന ഭയത്തിന്റെ പ്രതിഫലനമായിരുന്നു പ്രകാശ് ബാബുവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതിനും ജയിലിടച്ചതിനും പിന്നിലെന്നും ജയിലില്‍ നിന്നെത്തിയ പ്രകാശ് ബാബു മുമ്പത്തേതിനേക്കാള്‍ കരുത്തനാണെന്ന് കാലം തെളിയിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രമുഖ അഭിഭാഷകന്‍ ഗോവിന്ദ് ഭരത്, മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, ശശികല ടീച്ചര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ളവരെ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുക്കി കേരളത്തെ ഭീഷണിപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍. അടിയന്തരാവസ്ഥയെ വെല്ലുന്ന നീതിധ്വംസനത്തിലൂടെയും, അടിച്ചമര്‍ത്തലുകളിലൂടെയും വിശ്വാസ സംരക്ഷണ പോരാളികളെ തോല്‍പിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം-
ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസുകള്‍ ചുമത്തി ജയിലില്‍ അടച്ച യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും, എന്‍ഡിഎ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം ലഭിച്ചത് സ്വാഗതാര്‍ഹമാണ്.
കിരാതമായ ഭരണകൂട നടപടികളിലൂടെ വിശ്വാസസമൂഹത്തെ വേട്ടയാടിയ ധാര്‍ഷ്ട്യത്തിന് ജനകീയ തിരിച്ചടി നേരിടാന്‍ പോകുന്നുവെന്ന ഭയം അവരെ വല്ലാതെ അലട്ടുന്നുണ്ട.് അതിന്റെ പ്രതിഫലനമായിരുന്നു പ്രകാശ് ബാബുവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതിനും ജയിലിടച്ചതിനും പിന്നില്‍..ജയിലില്‍ നിന്നെത്തിയ പ്രകാശ് ബാബു മുമ്പത്തേതിനേക്കാള്‍ കരുത്തനാണെന്ന് കാലം തെളിയിക്കും.
ഒരു സംസ്‌ക്കാരത്തെയും ജനതയെയും അടിച്ചമര്‍ത്താനുള്ള കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ കുനിയുന്ന ശിരസുകളല്ല ഇന്നിന്റേത്..ഒരു ജയിലഴിയ്ക്കും മര്‍ദ്ദക ശക്തിയ്ക്കും മുന്നില്‍ തളര്‍ന്നു പോകുന്നതല്ല ഈ പോരാട്ടവീര്യം. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 30000ത്തിലധികം പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി തളച്ചിടാമെന്നാണ് വ്യാമോഹം. ശബരിമല സമരവുമായി ബന്ധപ്പെട്ട് 126 കേസുകളാണ് എന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. പ്രമുഖ അഭിഭാഷകന്‍ ഗോവിന്ദ് ഭരത്, മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, ശശികല ടീച്ചര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ളവരെ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുക്കി കേരളത്തെ ഭീഷണിപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍..
അടിന്തരാവസ്ഥയെ വെല്ലുന്ന നീതിധ്വംസനത്തിലൂടെയും, അടിച്ചമര്‍ത്തലുകളിലൂടെയും വിശ്വാസ സംരക്ഷണ പോരാളികളെ തോല്‍പിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ്..അത് തിരിച്ചറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല
https://www.facebook.com/anrbjp/photos/a.870307959650818/2672621472752782/?type=3&theater
Discussion about this post