സംസ്ഥാനത്ത് മൊത്ത മാർക്കറ്റിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയിൽ ശരാശരി വിൽപന കിലോയ്ക്ക് 340 മുതൽ 360 വരെ നിരക്കിലാണ്. തേങ്ങയുടെ ലഭ്യതക്കുറവും, സപ്ലൈ കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നാണ് വിപണിയിലെ ചലനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ 10 ദിവസങ്ങളിൽ മാത്രം വെളിച്ചെണ്ണ വില കിലോയ്ക്ക് 15-17 രൂപയാണ് ഉയർന്നിരിക്കുന്നത്. നാളികേരത്തിനും കേരളത്തിൽ വില ഉയർന്നുതന്നെയാണ്. ഓണനാളുകൾ എത്തുമ്പോഴേക്കും ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടലുകൾ.
Discussion about this post