ആലപ്പുഴ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി താന്‍ ജനിച്ചത് ശ്രീനാരായണ ഗുരുവിന്റെ ജന്മനാളിലെന്ന അവകാശവാദവുമായി വ്യാജ പ്രചരണം നടത്തുന്നതായി ആരോപണം.
സിപിഎം സ്ഥാനാര്‍ത്ഥിയും നിലവിലെ അരൂര്‍ എംഎല്‍എയുമായ എഎം ആരിഫിന്റെ ലഘു ജീവചരിത്രം ഇടത് മുന്നണി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്കിടയില്‍ ലഘുലേഖകളായി അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ഇതിലൊന്നിലാണ് ആരിഫിന്റെ ജനനം ചിങ്ങമാസിലെ ചതയം നക്ഷത്രത്തിലാണെന്ന് അവകാശപ്പെടുന്നത്. സാധാരണ ഇംഗ്ലീഷ് മാസത്തിലെ ജനനതിയതികള്‍ ആധാരമാക്കാറുള്ള സിപിഎം ചിങ്ങമാസത്തിലെ ചതയനാളില്‍ സ്ഥാനാര്‍ത്ഥി ജനിച്ചുവെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കുതന്ത്രമാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
1964 മെയ് മാസം 240നാണ് ആരിഫിന്റെ ജന്മദിനം എന്നാണ് രേഖകള്‍ പറയുന്നത്. ഇത് മറച്ചുവച്ചാണ് ചില കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള പ്രചരണം. വോട്ട് നേടാന്‍ സ്വന്തം പിതൃത്വം വരെ തള്ളി പറയുന്ന തലത്തിലേക്ക് ചിലര്‍ അധ:പതിച്ചിരിക്കുകയാണെന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റിയംഗം ഇ.എന്‍ നന്ദകുമാര്‍ പ്രതികരിച്ചു.മുന്‍പ് ഒരു തെരഞ്ഞെടുപ്പിലും ഇത്തരം പ്രചരണം ആരിഫ് നടത്തിയതായി അറിവില്ല. ശ്രീനാരായണീയരുടെ പിന്തുണ കിട്ടാനുള്ള കുതന്ത്രമാണ് ഇതെന്നാണ് ആരോപണം.
മലയാള മാസാചരണങ്ങളോടും, മറ്റ് സാംസ്്കാരിക പാരമ്പര്യങ്ങളോടും മുഖം തിരിഞ്ഞ് നില്ക്കാറുള്ളവര് ഇപ്പോള്‍ മലയാളം ജന്മനാള് സംബന്ധിച്ച അവകാശവാദവുമായി പ്രചരണം നടത്തുന്നത് അവരുടെ കാപട്യമാണ് തെളിയിക്കുന്നത്. അചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുകയും തെരഞ്ഞെടുപ്പ് സമയത്ത് ഫോട്ടോ പിടിച്ച് സംരക്ഷകരായി ചമയുകയും ചെയ്യുന്ന കള്ള നാട്യങ്ങള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
ഇന്ത്യയിലെ മികച്ച എംഎല്‍എയായി തെരഞ്ഞെടുത്തതായി മറ്റൊരു പുസ്തകത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏത് സംഘടനയാണ് പുരസ്ക്കാരം നല്‍കിയതെന്ന് വ്യക്തമല്ല. ഇതും കള്ള പ്രചരണമാണെന്നാണ് ആരോപണം.
ഇനിയുള്ള പ്രചരണദിവസങ്ങളില്‍ ഇത്തരം കാപട്യങ്ങള്‍ കൂടുതല്‍ അരങ്ങിലെത്തുമെന്നും വോട്ടര്‍മാര്‍ ഇത്തരക്കാരെ ഒഴിവാക്കണമെന്നും ബിജെപി അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post