Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ദൃശ്യങ്ങള്‍ വ്യാജമല്ല ,കള്ളവോട്ട് നടന്നു,കലക്ടര്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

by Brave India Desk
Apr 29, 2019, 07:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദലി ആണ് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയത്. കള്ളവോട്ട് നടന്നുവെന്ന് ആരോപണമുള്ള ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കലക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.

അതേസമയം, കാസര്‍കോട് ജില്ലയിലെ കള്ളവോട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ നല്കിയിട്ടില്ലെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ റിപ്പോര്‍ട്ട് നല്‍കൂ എന്നാണ് കാസര്‍കോട് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു വ്യക്തമാക്കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും. കള്ളവോട്ട് നടന്നുവെന്ന് ആരോപണം ഉയര്‍ന്ന ബൂത്തുകളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്ന് മൊഴിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കാസര്‍കോട് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്.

കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് സമഗ്ര റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് സംഭവത്തില്‍ നിയമനടപടികളുമായി പോകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ കള്ളവോട്ടല്ല ചെയ്തത് ഓപണ്‍ വോട്ടാണെന്നായിരുന്നു സി.പി.എം പ്രതികരണം.

Tags: fake vote
Share429TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies