പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ജയ്ശ്രീറാം വിളികള്‍. ആരാംബാഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് മമതയ്ക്ക് നേരെ ഒരുപറ്റം ആളുകള്‍ ജയ്ശ്രീറാം വിളികള്‍ മുഴക്കിയത്. ചന്ദ്രകോണ പട്ടണത്തില്‍ മമതയുടെ വാഹനവ്യൂഹം എത്തിയപ്പോഴാണ് ജയ്ശ്രീറാം വിളികള്‍ മുഴങ്ങിയത്.
ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട മമത, കാറിന് വെളിയിലിറങ്ങി. മമത പുറത്തിറങ്ങിയതും അതുവരെ ജയ്ശ്രീറാം മുഴക്കിയവര്‍ നിശബ്ദരായി. ‘നിങ്ങളെന്തിനാണ് ഓടുന്നത്. വാക്കുകള്‍ കൊണ്ട് മമത അവരെ തടഞ്ഞുനിര്‍ത്തുകയും ശാസിക്കുകയും ചെയ്തു. റോഡരികിലുള്ള ചിലര്‍ മോശമായി സംസാരിച്ചെന്നും മമത ആരോപിച്ചിരുന്നു.
ജയ്ശ്രീറാം എന്നത് മോശം വാക്കല്ലല്ലോ എന്നും പിന്നെന്തിനാണ് മമതാ ബാനര്‍ജി അതുകേട്ട് ദേഷ്യപ്പെടുന്നതെന്നുമായിരുന്നു സംഭവത്തോട് ബിജെപിയുടെ പ്രതികരണം.പ്രദേശവാസികളിലൊരാള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
Why is DIDI so upset with chants of JAI SHRI RAM & why does she call it "GALAGALI"? pic.twitter.com/dTrBqrS6Oo
— BJP West Bengal (@BJP4Bengal) May 4, 2019
പിന്നീട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെ സംഭവം മമത പരാമര്‍ശിച്ചു. തനിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ താന്‍ ഭയപ്പെടില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും ഇവര്‍ ബംഗാളില്‍ തന്നെ ഉണ്ടാകുമെന്നത് ഓര്‍ത്താല്‍ നന്നെന്നും മമത താക്കീത് നല്കി
Discussion about this post