കോഴിക്കോട്: കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റമദാന് വ്രതം ആരംഭിക്കും.
മാസപ്പിറവി കണ്ടതിന്റെ പശ്ചാതലത്തില്‍ നാളെ റമദാന് ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്ത്കോയ തങ്ങള്‍, പ്രൊ. ആലികുട്ടി മുസ്ലിയാര്, കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കാപ്പാട് ഖാദി പി.കെ. ശിഹാബുദീന് ഫൈസി, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖാദി ഇമ്പിച്ചമ്മദ് ഹാജി എന്നിവരും അറിയിച്ചു.
Discussion about this post