മാവോയിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് കീഴടങ്ങിയ 30 മുന്‍ മാവോയിസ്റ്റ് വനിതകളെ കമാന്റോ വിഭാഗത്തിലേക്ക് നിയമിച്ചു. ഛത്തീസ്ഗഡ് പൊലീസിന്റെ വനിതാ കമ്മാന്റോ വിഭാഗത്തിലേക്ക് ആണ് ഇവരെ റിക്രൂട്ട് ചെയ്തത്. ദന്തേവാഡ-ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനും സൈന്യത്തിനുമൊപ്പം ഇവര്‍ പ്രവര്‍ത്തിക്കുമെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.ബസ്തറിലും സമീപ മേഖലയിലും മാവോയിസ്റ്റ് അംഗങ്ങളായുള്ളവരില്‍ അധികവും വനിതകളാണ്. ഇവരെ കണ്ടെത്താനും നിരായുധരാക്കാനും വനിതാ കമ്മാന്റോകള്ക്ക് കഴിയുമെന്നുമാണ് സുരക്ഷാ സേനയുടെ കണക്കുകൂട്ടല്‍ .
സിപിഐ മാവോയിസ്റ്റ് മാലാങ്കിര് ഏരിയ കമ്മിറ്റിയുടെ സ്വധീനം ഇല്ലാതാക്കുകയാണ് ദന്തേശ്വരി ലഡ്കി എന്ന ഈ ടീമിന് നല്‍കിയിരിക്കുന്ന ദൗത്യം . ബിജെപി എംഎല്‍എയും ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകനും 12 ഓളം പൊലീസുകാരും കഴിഞ്ഞ ആറ് മാസത്തിനിടെ കൊല ചെയ്യപ്പെട്ട പ്രദേശമാണിത്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ് കീഴടങ്ങിയ ഈ സ്ത്രീകള്‍. കീഴടങ്ങി സുരക്ഷേ സേനയുടെ ഭാഗമാക്കിയ ഇവര്‍ക്ക് ഇവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളുമാണ് ഇവര്‍ക്ക് വേണ്ടുന്ന പരിശീലനം നല്‍കിയത്.
Discussion about this post