മലപ്പുറം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. റഹീമിനെ പോലെയുള്ളവരെ ചാവേറുകളായാണ് സി.പി.എം. ഉപയോഗിക്കുന്നതെന്നും സി.പി.എം. പ്രചരിപ്പിക്കുന്നത് ശക്തമായ ഇസ്ലാമോഫോബിയ ആണെന്നും വളരെ അപകടകരമാണ് കാര്യങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വടകരയിൽ യു.ഡി.എഫ്. പ്രവർത്തർക്കെതിരെ വ്യാപകമായി കേസെടുത്തു. ഇവിടെ ചുമതല ഉണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ മരുമകനായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് മുന്നോടിയായി പ്രതികാരബുദ്ധിയോടെയാണ് കേസെടുക്കുന്നത്. പരിക്ക് പറ്റിയ പ്രവർത്തകർക്ക് ചികിത്സ പോലും നൽകാതെയാണ് ജയിലിലാക്കിയത്. കാസര്‍കോട്ടെ പോലീസുകാരന്റെ മരണം പോലും കള്ളക്കേസെടുക്കാനുള്ള സമ്മർദ്ദം അതിജീവിക്കാൻ കഴിയാതെയാണ്. അപകടകരമായ വർഗീയ ഏറ്റെടുത്തിരിക്കുകയാണ് സി.പി.എമ്മെന്ന് അദ്ദേഹം വിമർശിച്ചു.
പോസ്റ്റർ അടിക്കും മുൻപ് സി.പി.എം. പാര്‍ട്ടിക്ക് അകത്തെ വിശ്വാസികളോട് സംശയം ചോദിക്കുന്നത് നല്ലതാണ്. കാഫിർ പ്രയോഗത്തെക്കുറിച്ചും സിറാത്ത് പാലത്തെ കുറിച്ചും കൃത്യമായി മനസ്സിലാക്കി തെറ്റില്ലാതെ ഉപയോഗിക്കാമായിരുന്നു. സമുദായ കാര്യങ്ങൾ പറയുമ്പോൾ ഉമർ ഫൈസിയെ പോലുള്ളവരുടെ ഉപദേശവും തേടാം. അകത്തെയും പുറത്തെയും ശത്രുക്കളെ നേരിടാൻ തങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസ്സെടുക്കാൻ സി പി എം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നു കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്. ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.
Discussion about this post