പത്തനംതിട്ട: തെങ്ങമത്ത് അരളി ഇല തിന്ന പശുവും കിടാവും ചത്തു. കഴിഞ്ഞ ദിവസമാണ് പശു ചത്തത്. മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുക്കളാണ് ചത്തത്.
പശുവിന് മൃഗാശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും അരളിയില ഭക്ഷിച്ചതാണ് കാരണമെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിന് ശേഷമാണ് പശു ചത്തതെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് അരളിയില ഭക്ഷിച്ചതാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. തീറ്റക്കൊപ്പം അരളിയില നൽകിയിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
Discussion about this post