ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആശങ്കയിലാണ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി . നടി സുമലത ഇക്കുറി കേന്ദ്രമന്ത്രിയാകുമെന്നും മണ്ഡ്യയിൽനിന്നു ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മൽസരിച്ച നടി സുമലത വിജയിക്കുമെന്നും നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്രമന്ത്രിയാകുമെന്നും ലിംഗായത്ത് സന്ന്യാസി ബസവാനന്ദ സ്വാമി വിഭൂതിമട്ടിന്റെ പ്രവചനമാണ് ആശങ്കയ്ക്ക് കാരണം. ഇതുകൂടാതെ യെഡ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്നും ബസവാനന്ദ സ്വാമി പ്രവചിച്ചിരുന്നു.
മാത്രമല്ല ണ്ഡ്യയിൽ ജനതാദൾ (എസ്) സ്ഥാനാർഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ പരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടും ആശങ്കയുടെ ആഴം കൂട്ടുന്നു .ഇതേ തുടർന്നാണ് മന്ത്രി ഡി.കെ. ശിവകുമാറിന്റെ ജ്യോതിഷ കാര്യങ്ങളിലെ ഉപദേഷ്ടാവു കൂടിയായ ദ്വാരകാനാഥിനോട് തുടർച്ചയായി ഉപദേശം തേടുന്നത് .
ഇതനുസരിച്ച് കൂക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രഥത്തിൽ സ്വർണ്ണം പൂശാനായി 80 കോടി രൂപയാണ് മന്ത്രി സഭായോഗം അനുവദിച്ചത്. ഈ പദ്ധതി പൂർത്തിയായാൽ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞുപോകുമെന്നു ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പു നൽകിയിരുന്നു.
കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായത് ഏപ്രിൽ 23 നാണ് .പോളിംഗ് ശതമാനം ഉയർന്നത് എല്ലാ സ്ഥാനാർത്ഥികളും പ്രതീക്ഷയോടെയാണ് കാണുന്നത് .
Discussion about this post