പ്രധാനമന്ത്രി നരേന്ദ്രമോദി നീചനായ മനുഷ്യനെന്ന പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍.വിടുവായനായ പ്രധാനമന്ത്രി ആ സ്ഥാനത്ത് 10 ദിവസം കൂടി മാത്രമേ കാണൂവെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത താഴെക്കിടയിലുള്ള മനുഷ്യനാണ് മോദിയെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.ഇതിന് മുന്‍പും ഇത്തരത്തില്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പ്രസ്താവനകള്‍ പറഞ്ഞ വ്യക്തിയാണ് മണിശങ്കര്‍ അയ്യര്‍.
2017 ഡിസംബർ ഏഴിനായിരുന്നു മണിശങ്കർ അയ്യർ മോദിയെ നീചനായ മനുഷ്യൻ എന്ന് വിളിച്ചത്. അന്ന് ഏറെ വിവാദമായ പരാമര്‍ശത്തില്‍ സമ്മര്‍ദ്ദത്തിലായ കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
Discussion about this post