ബീഹാറില്‍ രാജ്യം ശ്രദ്ധിക്കുന്ന മത്സരങ്ങളിലൊന്നാണ് പാറ്റ്നാ സാഹിബ് മണ്ഡലത്തില്‍ നടക്കുന്നത്. എബി വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന, നിലവില്‍ എംപിയായ ശത്രുഘ്നന്‍ സിന്‍ഹയും, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദുമാണ് ഇവിടെ കൊമ്പു കോര്‍ക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹ പക്ഷേ ഇത്തവണ ജയിച്ചു കയറില്ല എന്നാണ് വിലയിരുത്തലുകള്‍.
പാറ്റ്ന സാഹിബില്‍ ബോലിവുഡ് വില്ലനെ മലര്‍ത്തിയടിച്ച് രവിശങ്കര്‍ പ്രസാദ് ജയിക്കുമെന്ന് ഇന്ത്യ ടുഡേ സിഎന്‍എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പാറ്റ്ന സാഹിബില്‍ നിന്ന് തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശത്രു ജയിച്ച് കയറിയത്. എന്നാല്‍ മന്ത്രിസ്ഥാനം കിട്ടാതെ വന്നതോടെ മോദി വിമര്‍ശകനായി മറിയ ശത്രുഘ്നന്‍ സിന്‍ഹ ബിജെപിക്കാര്‍ക്ക് അനഭിമതനാവുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കിലും ശത്രുവിന് ബിജെപി ടിക്കറ്റ് നല്‍കിയില്ല. ഇതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ യുപിയില്‍ നിന്ന് മത്സരിക്കുന്നുണ്ട്.
Discussion about this post