അരുണാചലിനെ പിടിച്ച് കുലുക്കിയ ഭീകരാക്രമണംത്തില് എം എൽ എ യും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു . ഖോൻസ മണ്ഡലത്തിലെ ജനപ്രതിനിധി തിരോംഗ് അബോ യും ,ആറു കുടുംബാംഗങ്ങളുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് . ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലം 23 ന് വരാനിരിക്കെയാണ് സംഭവം . ഖോൻസ മണ്ഡലത്തിൽ റീ പോളിംഗ് നടത്തണമെന്ന് അബോ ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.
ഇക്കഴിഞ്ഞ മാർച്ചിലും നാഷണൽ പീപ്പിൾസ് പാർട്ടി പ്രവർത്തകൻ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു . ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയിലാണ് എം എൽ എ യ്ക്കും കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണം . നാഗാലാന്റ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ അംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .
Discussion about this post