സാമൂഹ്യ സേവനത്തിനുള്ള പെറുവിന്റെ ഉന്നത ബഹുമതിയായ ഗ്രാന്‍ഡ് ഓഫീസര്‍ പുരസ്കാരം ശ്രീ ശ്രീ രവിശങ്കറിന്. അദ്ദേഹം ആരംഭിച്ച് ആര്‍ട്ട് ഓഫ് ലീവിങ് എന്ന സ്ഥാപനത്തിലൂടെ സമാധാന സന്ദേശം നല്‍കുന്നതിനാണ് പുരസ്കാരം.
ഭുഖണ്ഡം മുഴുവന്‍ അതിക്രമങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടി എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ശ്രീ ശ്രീ രവിഷശങ്കര് പറഞ്ഞു.സ്പാനിഷ് ഭാഷയിലാണ് രവിശങ്കര്‍ പ്രസംഗം ആരംഭിച്ചത്. പെറു കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും പ്രസിഡണ്ടിനും നന്ദി അറിയിച്ചു കൊണ്ടാരംഭിച്ച പ്രസംഗം നമസ്തേ പറഞ്ഞാണ് രവിശങ്കര്‍ അവസാനിപ്പിച്ചത്.
Discussion about this post