ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്.പ്രശ്നം കൈകാര്യം ചെയ് രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആലപ്പുഴയിലെ ആരിഫിന്റെ വിജയം ഈഴവ വോട്ടുകളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.ചേര്‍ത്തലയിലെ ഈഴവരാണ് ആരിഫിനെ വിജയിപ്പിച്ചത്. അവരുടെ ചോരയും നീരുമാണ്
ഇടത്പക്ഷത്തിന്റെ ശക്തി.എന്നിട്ടും ഈഴവരെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.ആരിഫിനെ ജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണ്ണാവസരം താന്‍ പ്രയോജനപ്പെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Discussion about this post