ശബരിമല വിഷയത്തിൽ എൽഡിഎഫ് എടുത്ത നിലപാടു തെറ്റിദ്ധരിക്കപ്പെട്ടെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ആ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കും. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. ആർഎസ്എസിന്റെ അജൻഡയെ പൊളിക്കാനാണ് എൽഡിഎഫ് ശക്തമായ നടപടിയെടുത്തത്.
പക്ഷേ, യുഡിഎഫ് അടക്കമുള്ളവർ അതു വിശ്വാസത്തിനെതിരാണെന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്തു പ്രചരിപ്പിച്ചു. ആ തെറ്റിദ്ധാരണ മാറ്റി യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു
Discussion about this post