‘ജയ് ശ്രീറാം’ വിളികളുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ രോഷാകുലയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ മമത അസ്വസ്ഥയാണെന്നു ബാബുൽ ആരോപിച്ചു.
‘മമത പരിചയസമ്പന്നയായ രാഷ്ട്രീയ നേതാവാണ്. എന്നാൽ അവർ ഇപ്പോൾ അസ്വാഭാവികമായാണു പെരുമാറുന്നത് .കുറച്ചു ദിവസം മാറിനിൽക്കുന്നതു നന്നാകും. അവർ കൈകാര്യം ചെയ്യുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണം. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ അവർ അസ്വസ്ഥയാണ്’– ബാബുൽ പറഞ്ഞു. ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് തൃണമൂലിന്റെ മൂൺ മൂൺ സെന്നിനെ പരാജയപ്പെടുത്തിയാണു ബാബുൽ ലോക്സഭയിലെത്തിയത്.
സമൂഹമാധ്യമത്തിൽ ഇന്ന് പ്രചരിക്കുന്ന തമാശകൾക്കു കാരണം മമതയാണ്. അത് ആർക്കും നല്ലതല്ല. തന്റെ നിയോജകമണ്ഡലമായ അൻസോളിൽനിന്ന് ‘വേഗം സുഖം പ്രാപിക്കൂ’ എന്നെഴുതിയ നിരവധി കാർഡുകൾ ദീദിക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദീദിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. അതെന്താണെന്ന് അവർ തന്നെ പറയേണ്ടിയിരിക്കുന്നു– ബാബുൽ പറഞ്ഞു.
Discussion about this post