ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് ഒളിവിലെന്ന് സൂചന. അസമിലെന്നാണ് സംശയം. അപകടത്തില്‍ പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. തൃശൂരില്‍ നിന്നും വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴി ലഭിച്ചു.അപകടമുണ്ടായ യാത്രയില്‍ അര്ജുന് വാഹനമോടിച്ചത് അമിതവേഗത്തിലെന്നതിനും തെളിവ് ലഭിച്ചു. 1 മണിക്ക് പുറപ്പെട്ട വാഹനം 3 മണിക്ക് പള്ളിപുറത്തെത്തി.സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമെന്ന് പോലീസ്.
Discussion about this post