മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ് എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്.
ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിലുണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് തൃതീയ സംഘശിക്ഷാ വര്‍ഗിന്റെ സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാളില്‍ നടക്കുന്നത് നരനായാട്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം
തെരഞ്ഞെടുപ്പിലെ പാജയത്തിനു ശേഷമാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നതെന്നു പറഞ്ഞ മോഹന്‍ ഭഗവത് വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമോ എന്നും ചോദിച്ചു.
25 ദിവസം നീണ്ടുനിന്ന സംഘശിക്ഷാ വര്‍ഗില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 828 പേരാണ് പങ്കെടുത്തത്.
Discussion about this post