ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ നിയോഗിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്.
ബംഗാളിലെ മുന്‍ പിസിസി അധ്യക്ഷനായ അധീര്‍രഞ്ജന്‍ ചൗധരി 1999 മുതല്‍ ബെരാംപൂരില്നിന്നുള്ള ലോക്സഭാംഗമാണ്. രാഹുല്‍ ഗാന്ധി കക്ഷിനേതാവാകാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അധീര്രഞ്ജന്റെ നിയമനം.
കോൺഗ്രസ് സഭാകക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഖാർഗെയുടെ അസാന്നിധ്യത്തിൽ രാഹുൽ തന്നെ കക്ഷിനേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് പോലും തുടരാൻ ഇല്ലെന്നായിരുന്നു രാഹുലിന്റെ തീരുമാനം. തുടർന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരുടെ അടക്കം പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ ചൗധരിക്ക് നറുക്ക് വീഴുകയായിരുന്നു. അഞ്ച് തവണ പാർലമെന്റ് അംഗമായിരുന്ന പരിചയം കണക്കിലെടുത്താണ് ചൗധരിയെ കക്ഷിനേതാവാക്കാൻ തീരുമാനിച്ചത്.
Discussion about this post