വിവാഹവാഗ്ദാനം നല്കി യുവതിയെ പീടിപ്പിചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഒളിവില്‍ പോയതായി സൂചന. ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയതിന് പിന്നാലെയാണ് ബിനോയ് ഒളിവില്‍ പോയതെന്നാണ് സൂചന. ഫോണ്‍ വഴി ബിനോയിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയില്‍ മുംബൈ പോലീസ് അന്വേഷണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിയ്ക്കെതിരെ എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുംബൈ പോലീസ് കണ്ണൂരില്‍ എത്തുന്നത്. മുംബൈ നിന്നും എത്തിയ ഇന്‍സ്പെക്ടര്‍ , പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയിയുടെ വീട് സ്ഥിതി ചെയ്യുന്ന ന്യൂമാഹിയില്‍ പോലീസ് സ്റ്റേഷനിലെത്തിയും തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പൊലീസ് സംഘം തലശേരി തിരുവങ്ങാട്ടെ വീട്ടിലെത്തി നോട്ടിസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് .ഈ സമയം ബിനോയി വീട്ടിൽ ഉണ്ടായിരുന്നില്ല.
എന്നാല്‍ കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല , ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.
Discussion about this post