ടിപി ചന്ദ്രശേഖരന് കേസിലെ പ്രതികളെ ജയില്മാറ്റുമെന്ന് ഡിജിപി ഋഷിരാജ് സിംഗ്. പ്രതികളായ കൊടി സുനിയെയും , മുഹമ്മദ് ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്തെ എല്ലാ ആഴ്ചകളിലും ജയിലുകളില്‍ റെയ്ഡ് നടത്തുമെന്നും തടവുകാരില്‍ നിന്നും ഫോണുകള്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ഷാഫിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കൊടിസുനിയുടെ സെല്ലില്‍ നിന്നും സിം ഇല്ലാത്ത ഫോണും കണ്ടെടുത്തിട്ടുണ്ട്.തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയിഡ് നടന്നത് . 2017 ല്‍ വിയ്യൂരില്‍ കഴിയുമ്പോഴും , 2014 ല്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന സമയത്തും ഷാഫിയില്‍ നിന്നും മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post