ബിനോയ് കോടിയേരി വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തെ തള്ളി പരാതിക്കാരി രംഗത്ത്. കോടിയേരിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും, ബിനോയിയുടെ വിനോദിനി മുംബൈയിലെത്തി തന്നെ കണ്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം പ്രതികരിച്ചില്ല. ഇതിന്റെ പേരിൽ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.
മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്നോ പാർട്ടിയുടോ ഭാഗത്തു നിന്നോ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.ബിനോയ് പ്രായപൂർത്തിയായ ആളാണ്. ആരോപണങ്ങൾ തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ കടമയാണ്. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല.
മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മെമ്പർമാരും കുടുംബാംഗങ്ങളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണ്ടതാണെന്നും, എല്ലാവർക്കും ഇതൊരു അനുഭവ പാഠമാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post