കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ട ഹൈദരാബാദ് സ്വദേശിനിയെ രക്ഷപ്പെടുത്തി. വ്യാജവാഗ്ദാനങ്ങള്‍ നല്കി കുവൈത്തില്‍ എത്തിച്ച യുവതിയെ ക്രൂരമായി തൊഴില്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. കുവൈത്തിലെ ഒരു സലൂണില്‍ ബ്യൂട്ടിഷന്‍ ജോലിയാണ് എജന്റ്റ് രഹനാ ബീഗത്തിന് വാഗ്ദാനം നല്‍കിയിരുന്നത്.
പണം നല്കി കുവൈത്തിലെത്തിയ രെഹാനയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു . ‘ എനിക്ക് വാഗ്ദാനം ചെയ്തിരുന്നത് ബ്യൂട്ടിഷ്യന് ജോലിയാണ്. മുപ്പതിനായിരം രൂപ പ്രതിമാസം ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ കുവൈത്തിലെത്തിയപ്പോഴാണ് വീട്ടുജോലിയ്ക്കാണ് കൊണ്ട് വന്നതെന്ന് മനസിലായത്. അവിടെവെച്ച് ക്രൂരമായ ദേഹോപദ്രവമാണ് ഏല്‍പ്പിച്ചത് . എന്നെയവര്‍ ക്രൂരമായി ഉപദ്രവിച്ചു, പലപ്പോഴും എന്നെ പൊള്ളിച്ചു.വസ്ത്രവും ഭക്ഷണവും നിഷേധിക്കപ്പെട്ടു രഹാന പറഞ്ഞു.
താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ രഹാന ഹൈദരാബാദിലെ മകളെ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് മകള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പരാതി നല്കി. തുടര്‍ന്ന് എംബസി നടത്തിയ നീക്കത്തിനൊടുവിലാണ് രഹാനയെ നാട്ടിലെത്തിച്ചത്.
ഇന്ത്യന്‍ എംബസിയ്ക്കും , പ്രധാനമന്ത്രിയ്ക്കും രഹാന നന്ദി അറിയിച്ചു. ‘ ഇന്ത്യന്‍ എംബസിയോടും , പ്രധാനമന്ത്രിയോടും ഞാന്‍ നന്ദി പറയുന്നു. ആ നരകത്തില്‍ നിന്നുമെന്നെ രക്ഷിച്ചതിന് ദൈവം അനുഗ്രഹിക്കും. ഇത്തരത്തില്‍ എന്നെ പോലെ നിരവധിപേരാണ് ഏജന്റുമാരുടെ വഞ്ചനയ്ക്ക് ഇരയാവുന്നത് ‘ രഹാന പറഞ്ഞു.
Discussion about this post