കേരളത്തില്‍ നടക്കുന്ന ഉരുട്ടിക്കൊലയടക്കമുള്ള സംഭവങ്ങളെ വിമര്‍ശിച്ച് ജേക്കബ് തോമസ് ഐപിഎസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. അരുത് കാട്ടാളാ എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഇങ്ങനെ-
‘ഉരുട്ടിക്കൊല
വെട്ടിക്കൊല,
മുക്കിക്കൊല,
കത്തിച്ച് കൊല,
തൊഴിച്ച് കൊല,
നാം മുന്നോട്ടോ?’
രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളുടെയും, കണ്‍വെന്‍ഷന്‍ സെന്ററുകളുടെയും, വന്‍കിട ഫ്‌ലാറ്റുകളുടെയും ചട്ടലംഘനങ്ങള്‍ ആരാണ് വെള്ളപൂശുന്നത് എന്ന ചോദ്യവും ജേക്കബ് തോമസ് ഉയര്‍ത്തിയിരുന്നു.
ആര്‍എസ്എസിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം ജേക്കബ് തോമസ് നടത്തിയ ചാനല്‍ പ്രതികരണവും ചര്‍ച്ചയായിരുന്നു. ആര്‍എസ്എസ് സാംസ്‌ക്കാരിക സംഘടനയാണെന്നും, ചോര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ആര്‍എസ്എസുമായ വര്‍ഷങ്ങളായി താന്‍ സഹകരിക്കുന്നുണ്ടെന്നും, അത് ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ ആണെന്നും ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/drjacobthomasips/photos/a.927208004101310/1307489199406520/?type=3&theater
Discussion about this post