ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത് ജി സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ഭാഗവത് ജിയോടൊപ്പം സുരേഷ് ജോഷി, സുരേഷ് സോണി, കൃഷ്ണ ഗോപാൽ, വി ഭാഗയ്യ, അരുൺ കുമാർ, അനിരുദ്ധ് ദേശ്പാണ്ഡേ തുടങ്ങി മറ്റ് പ്രമുഖ കാര്യകർത്താക്കളും ട്വിറ്ററിൽ ചേർന്നു. ഇവരുടെ അക്കൗണ്ടുകൾ ട്വിറ്റർ വെരിഫൈ ചെയ്തു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മോഹൻ ഭാഗവത് ജി പിന്തുടരുന്നുണ്ട്.
ഭാഗവത് ജിയുടെ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തിൽ നിമിഷം പ്രതി വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്കൗണ്ട് ആരംഭിച്ച് നിമിഷങ്ങൾക്കകം 1500 പേർ അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങി. എന്നാൽ ഇപ്പോൾ ഏകദേശം അയ്യായിരത്തോളം പേരാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് പിന്തുടരുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് 1.3 ദശലക്ഷം ഫോളോവേഴ്സാണ് നിലവിലുള്ളത്. ഈ അക്കൗണ്ടിലൂടെയാണ് സംഘം ഔദ്യോഗിക വാർത്താക്കുറിപ്പുകൾ സഹിതം പുറത്തിറക്കുന്നത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെ ആർ എസ്സ് എസ്സ് ആസ്ഥാനത്ത് നടത്തിയ പ്രസംഗവും ഈ അക്കൗണ്ടിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘം ട്വീറ്റ് ചെയ്തിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് 54 ലക്ഷത്തിലധികം ലൈക്കുകളുണ്ട്.
Discussion about this post