സിനിമയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനെ തുടർന്ന് അഭിനയം നിർത്തുകയാണെന്ന് പറഞ്ഞ് നടി സൈറയെ പിന്തുണച്ച് ഹിന്ദു മഹാ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയിൽ നിന്ന് ഹിന്ദു നടിമാർ പ്രചോദനം ഉൾക്കൊളളണം. സൈറയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു
അതു കൊണ്ട് തന്നെ ഈ മാതൃക പിന്തുടരാൻ ഹിന്ദു നടിമാരും തയ്യാറാകണമെന്ന് ചക്രപാണി ട്വിറ്ററിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കു വച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. അഞ്ച് വർഷം മുൻപ് താനെടുത്ത തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി മറിച്ചെന്ന് സൈറ പറഞ്ഞു.
ബോളിവുഡിൽ കാലു കുത്തിയപ്പോൾ അതെനിക്ക് പ്രശസ്തി നേടി തന്നു. പൊതു മധ്യത്തിൽ താൻ ശ്രദ്ധ കേന്ദ്രമായി. യുവാക്കൾക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു, ഈ വ്യക്തിത്വത്തിൽ താൻ സന്തോഷവതിയില്ലെന്നും അവർ കുറിച്ചു. ഖുറാനും അളളാഹുവിന്റെ മാർഗ നിർദ്ദേശങ്ങളുമാണ് തന്നെ കൊണ്ട് തീരുമാനം എടുപ്പിച്ചതൊന്നും ജീവിതത്തോടുളള സമീപനം മാറ്റാൻ കാരണമായതൊന്നും കുറിപ്പിലൂടെ സൈറ അറിയിച്ചു.
Discussion about this post