പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗോവ ടൂറിസം ഡവലപ്മെന്റ് കോര്പറേഷന്. ജിടിഡിസിയുടെ ആസ്ഥാനത്തും ഹോട്ടലുകളിലുമായിരിക്കും ഈ നിര്‍ദ്ദേശം ആദ്യം നടപ്പില്‍ വരിക.
വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയ്ക്ക് വിനയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നും ഈ തീരുമാനത്തിലൂടെ പരിസ്ഥിതിയുടെ സംരക്ഷണമാണു ലക്ഷ്യം വെയ്ക്കുന്നതെന്നും ജിടിഡിസി ചെയര്മാന് ദയാനന്ദ് സോപ്തെ പറഞ്ഞു.
പുതിയ തീരുമാനം നിലവില്‍ വരുന്നതോടൊപ്പം വെള്ളം, ചായ, കാപ്പി മുതലായവ ഇനി പേപ്പര്‍ കപ്പുകളില്‍ വിളമ്പാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം ടൂറിസം ആസ്ഥാനങ്ങളിലും ഔദ്യോഗിക വസതികളിലും വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിക്കും.
Discussion about this post