സാന്റാക്രൂസ്: കോളനിവത്ക്കരണത്തിനായി കത്തോലിക്ക സഭ ആ നാട്ടുകാരോട് ചെയ്ത തെറ്റുകള്‍ക്ക് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മാര്‍പ്പാപ്പയുടെ ഏറ്റുപറച്ചില്‍.
ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റ് എവോ മൊറേല്‍സിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് സഭ ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്ന് മാര്‍പ്പാപ്പ വിനീതമായി അഭ്യര്‍ഥിച്ചത്. ദൈവത്തിന്റെ പേരില്‍ കത്തോലിക്ക സഭ കൊടിയ പാപങ്ങള്‍ ചെയ്തിരുന്നതായി ലാറ്റിനമേരിക്കന്‍ സഭാ നേതാക്കള്‍ പണ്ടേ തന്നെ സമ്മതിച്ചിരുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.
സഭമൂലം 500 വര്‍ഷത്തോളം ലാറ്റിനമേരിക്കന്‍ ജനങ്ങള്‍ക്കുണ്ടായ പീഡനച്ചിലും വേദനയിലും 1992ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും മാപ്പുപറഞ്ഞിരുന്നു. പീഡനങ്ങളെക്കുറിച്ചു തനിക്കു വേദനയും ഖേദവുമുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സഭ ചെയ്ത തെറ്റുകള്‍ക്കു മാത്രമല്ല, തദ്ദേശീയ ജനതയോടു ചെയ്തിട്ടുള്ള ക്രൂരതകള്‍ക്കും മാപ്പിരക്കുന്നു.-മാര്‍പാപ്പ പറഞ്ഞു.
Discussion about this post