ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.കാരയാട് സ്വദേശിയെയാണ് ശിക്ഷിച്ചത്. 2018 മാര്‍ച്ച് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ വെച്ച് ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.
വടകര ഡിവൈ.എസ്.പി.മാരായ ടി.പി. പ്രേമരാജന്‍, സി. ആര്. സന്തോഷ് എന്നിവരാണ് കേസന്വേഷണം നടത്തിയതും കുറ്റപത്രം നല്കിയതും.
Discussion about this post