പാക്കിസ്ഥാനെ തുരത്തി കാർഗിലിൽ ഇന്ത്യ വിജയത്തിന്റെ കൊടി പാറിച്ചിട്ട് ഇന്ന് ഇരുപത് വർഷം തികയുന്നു. കാർഗിൽ യുദ്ധ വിജയത്തിൽ ജീവൻവെടിഞ്ഞ ധീര ജവാന്മാരുടെ ദീപ്ത സ്മരണയിൽ ആണ് രാജ്യം. നിരവധി പരിപാടികളാണ് കാർഗിൽ വിജയ ദിവസവുമായി ബന്ധപ്പെട്ട് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
നുഴഞ്ഞു കയറിയ പാക്കിസ്ഥാൻ സൈന്യത്തെ തേൽപിച്ച് 1999 ജൂലായ് 26 ന് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരിച്ചു പിടിച്ചു. കനത്ത മഞ്ഞു വീഴ്ച ഉളള സെപ്റ്റംബർ മുതൽ ജനവരി സമയങ്ങലിൽ അതിർത്തിയിലെ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്ത് നിന്നും ഇന്ത്യയും പാക്കിസ്ഥാനും പിൻവാങ്ങാറുണ്ട്.
ഇന്ത്യൻ സേന പിൻവാങ്ങിയ സമയം നേക്കി 1998 ഒക്ടോബറിൽ കാർഗിൽ മലനിരകളിലേക്ക് പാക്കിസ്ഥാൻ സൈന്യം നുഴഞ്ഞു കയറുകയായിരുന്നു. കൂറ്റൻ ബങ്കറുകൾ പണിത് ആയുധങ്ങളും ഭക്ഷണവും നിറിയ്ക്കുകയായിരുന്നു. ഏഴ് മാസത്തിന് ശേഷമാണ് നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈനികർ തിരിച്ചറിയുന്നത്.
തന്ത്ര പ്രധാന മേഖലകളായ ഉയരമേറിയ ടൈഗർ ഹിൽസ് പിടിച്ചെടുത്തായിരുന്നു പാക്കിസ്ഥാന്റെ രഹസ്യ നീക്കം. 1999 മെയ് മുതൽ ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരിച്ചു പിടിക്കാൻ യുദ്ധം തുടങ്ങി. സൈന്യത്തിന് തിരിച്ചടികൾ ഉണ്ടായെങ്കിലും കര,വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തിന് മുന്നിൽ പാക്കിസ്ഥാന് അടി പതറി. ഇന്ത്യ പീരങ്കിപടയ്ക്കും വ്യോമ സേനയ്ക്കും കനത്ത നഷ്ടമാണ് പാക്കിസ്ഥാൻ ഉണ്ടാക്കിയത്.
മൂന്ന് മാസം കൊണ്ട് 527 ഇന്ത്യൻ സൈനീകർ വീരമൃത്യു വരിച്ചു. 1300 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ഒടുവിൽ ജൂലായ് 26 ന് ഇന്ത്യ നടത്തിയ ധീര പോരാട്ടം വിജയത്തിലെത്തി.
Discussion about this post