കാർഗിൽ വിജയ ദിവസത്തിൽ ഭാരതത്തിന്റെ വീരന്മാർക്ക് ലക്ഷോപലക്ഷം സല്യൂട്ട നൽകുന്നതായി നടൻ അക്ഷയ്കുമാർ.സക്രീനിൽ സൈനീകനായി വേഷമിട്ടിട്ടുണ്ട് അക്ഷയ്കുമാർ. ഇൻസ്റ്റാഗ്രാമിൽ ഹൃദയത്തിൽ തൊടുന്ന വീഡിയോ പങ്കു വച്ചാണ് അക്ഷയ്കുമാർ ധീര ജവാന്മാർക്ക് സല്യൂട്ട് നൽകിയത്.
ഹൃദയത്തിൽ തൊടുന്ന വീഡിയോ കണ്ടു കൊണ്ടാണ് ഇന്നത്തെ എന്റെ ദിവസം തുടങ്ങിയത്. നിങ്ങളുടെ ചെറിയ ആദരാഞ്ജലി ജനങ്ങളിലേക്ക് എത്തുമ്പോൾ കൂടുതൽ എന്താണ് ചോദിക്കുക’ ലക്ഷോപലക്ഷം സല്യൂട്ട് ഭാരത് കി വീർ’ .അക്ഷയ് കുമാര്‍ കുറിച്ചു.
ആഭ്യന്തര മന്ത്രാലയം ഒരു ട്രസ്റ്റ് രൂപികരിച്ചിട്ടുണ്ട്. ഏഴ് ട്രസ്റ്റിമാരാണ് ഇതിൽ ഉളളത്. ഇതിലൂടെ ഇന്ത്യയിലെ പൗരന്മാർക്ക് കേന്ദ്ര പോലീസിൽ സംഭാവനകൾ നൽകാൻ കഴിയുന്നു. അക്ഷയ് കുമാറിന്റെ അവസാന റിലീസായ കേസരി 1897 സരഗാർഹി യുദ്ധവുമായി ബന്ധപ്പെട്ട കഥയായിരുന്നു. 21 സിഖ് ആർമികൾ 10,000 അഫ്ഗാനുമായി യുദ്ധം ചെയ്യുന്നതായിരുന്നു കഥ.
Discussion about this post