ലോക് സഭയില്‍ ബിജെപി വനിതാ എംപി രമാദേവിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ അസംഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍.എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം.നടപടി ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ എംപിമാര്‍ രംഗത്ത് വന്നിരുന്നു.കൂടാതെ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നും അസംഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രമാദേവി പറഞ്ഞിരുന്നു.
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. ‘എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു’ എന്നായിരുന്നു എസ്പി നേതാവ് പറഞ്ഞത്.
ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടതോടെ ബിജെപി അംഗങ്ങള്‍ രമാദേവിയെ പിന്തുണച്ചു. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ല അസംഖാനെതിരെ ശക്തമായി രംഗത്തുവന്നു.ആസംഖാന് സഭയില്‍ മാപ്പുപറയണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, രമാദേവി വളരെ ബഹുമാനിതയാണെന്നും എനിക്ക് സഹോദരിയെപ്പോലെയാണെന്നും അസംഖാന് വിശദീകരിച്ചു. തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും അസംഖാന് വ്യക്തമാക്കി. അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ഇരുവരും പിന്നീട് ലോക്സഭയില്‍ നിന്നിറങ്ങിപ്പോയി.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര് സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയ് ആസം ഖാനെ 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു.
Discussion about this post