മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ അപകടപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചു. സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് രക്തസാംപിള്‍ ശേഖരിച്ചത്.
അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പൊലീസ് വ്യക്തമാക്കി. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന് തന്നെയാണ് വാഹനമോടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമായിരുന്നു വാഹനത്തില്‍.
അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
Discussion about this post