കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരീനെതിരെ സംസാരിക്കുമ്പോൾ ഓർക്കുക,
നിങ്ങൾ കൂടുതൽ പറയുന്തോറും ബി.ജെ.പിയ്ക്ക് കൂടുതൽ വോട്ടു ലഭിക്കും, കോൺഗ്രസിന് കുറയുകയും ചെയ്യും’. കശ്മീരിനെ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യമമെന്ന് ദിഗ് വിജയ് സിങ്ങ് പറഞ്ഞിരുന്നു. എന്താണ് കശ്മീരിൽ നടക്കുന്നത് . കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ തീക്കളിയാണ് നടത്തുന്നത്. കശ്മീരിനെ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ചിന്തിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരോട് അഭ്യർത്ഥിക്കുകയാണ്. അല്ലെങ്കിൽ കശ്മീർ നമ്മുടെ കൈകളിൽ നിന്ന് പോകുമെന്ന് മാധ്യമങ്ങളോട് ദ്വിഗ് വിജയ് സിങ്ങ് പറഞ്ഞിരുന്നു.
പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ദ്വിഗ് വിജയ് സിങ്ങ് പ്രതികരിക്കുന്നത്. ഇതിനെ കുറിച്ച് ഞങ്ങൾക്കൊന്നും പറയാനില്ല രവിശങ്കർ പ്രസാദ് പറഞ്ഞു.അദ്ദേഹം പറയുന്നതിലൂടെ വോട്ട് ബി.ജെ.പിയ്ക്ക് കൂടും. കോൺഗ്രസിന് കുറയുകയും ചെയ്യും. എനിക്ക് ചോദിക്കാനുളളത് സോണിയ ജിയോട് ആണ്. അവർ വീണ്ടും കോൺഗ്രസ് പ്രസിഡന്റായിരിക്കുകയാണ്. ദ്വിഗ് വിജയ് സംസാരിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്നു തന്നയാണോ എന്ന് സോണിയ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post