ചെന്നൈ: പ്രശസ്ത സംഗീതജ്ഞന് എം.എസ്.വിശ്വനാഥന് അന്തരിച്ചു. 86വയസ്സായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മരണം.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്പം, വീണപൂവേ തുടങ്ങി നൂറിലേറെ പ്രശസ്ത ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീതജ്ഞനായിരുന്നു ആയിരക്കണക്കിന് ചലച്ചിത്ര ഗാനങ്ങളുാണ് അദ്ദഹം ജീവിതകാലയളവില്‍ ആസ്വാദകര്‍ക്കായി സമ്മാനിച്ചത്.
Discussion about this post