കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുത്ത് ഫ്രാന്‍സും. കശ്മീര്‍ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാമതൊരു കക്ഷി വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
ഇക്കാര്യം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുമെന്നും മാക്രോണ്‍ അറിയിച്ചു. മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് മാക്രോണ്‍ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഫ്രാന്‍സിലെത്തിയത്. ഇരു രാജ്യങ്ങളുമ തമ്മിലുളഅള തന്ത്രപരമായ വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും , പ്രതിരോധമേഖലയിലെ ഉഭയകക്ഷി ബന്ധവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
Discussion about this post