വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്ക്നിക്ക് കോളേജില്‍ എബിവിപിയുടെ രക്ഷാബന്ധന് പരിപാടി ഉദ്ഘാടനം ചെയ്ത അദ്ധ്യാപകനെതിരെ ഭീഷണിയുമായി എസ്എഫ്ഐ. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രിന്‍സിപ്പാളിനെയും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ആണ് ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. രക്ഷാബന്ധന് പരിപാടിക്ക് ലഭിച്ച വിദ്യാര്‍ത്ഥി പിന്തുണയാണ് എസ്എഫ്ഐക്ക് അമര്‍ഷമുണ്ടാകാന്‍ കാരണമായതെന്ന് എബിവിപി പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
സംഭവത്തില്‍ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പളിനും സംസ്ഥാന പോളി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. യിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അധ്യാപന് മെമ്മോ നല്‍കുകയും ചെയ്തു. ഏഴു ദവസത്തിനകം വിശദീകരണം നല്‍കണം എന്നാണ് പ്രിന്‍സിപ്പല്‍ ബിന്ദു വാസുദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ നടപടിയിലും എസ്എഫ്ഐ നേതാക്കള്‍ തൃപ്തരല്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് എബിവിപി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച രക്ഷാബന്ധന് പരിപാടി കോളേജിലെ വര്‍ക്ക്ഷോപ്പ് ഷീറ്റ് മെറ്റല്‍ വിഭാഗം ട്രേഡ്സ്മാനും , ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് നേതാവുമായ രാജേഷ് കുമാര്‍ ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് എബിവിപിയുടെ വനിതാ നേതാവ് അധ്യാപകന് രാഖി കെട്ടി നല്‍കുകയും ചെയ്തു.
എല്ലാവര്‍ഷവും എബിവിപി കോളേജില്‍ രക്ഷാബന്ധന് ആചരിക്കാറുപോളി ടെക്നിക്ക് കോളേജില്‍ രക്ഷാബന്ധന് ആഘോഷിക്കാറുണ്ട്. അതേ സമയം അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രാദേശിക നേതാക്കളും കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post