പാലക്കാട്: പാലക്കാട് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.
ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പിന്നാലെ കാജാ ഹുസൈനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. കുടുംബപ്രശ്നമാകാം ആക്രമണകാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.
സാരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്.
Discussion about this post